SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

മൃതദേഹം ദാനം ചെയ്യാൻ ആളേറെ; 'ഇടം തേടി' അനാട്ടമി

anattami
അനാട്ടമി വിഭാഗം

തൃശൂർ: ഒരു വർഷം എത്തുന്നത് 60 മൃതദേഹങ്ങൾ. പഠനത്തിന് ആവശ്യം 17 മാത്രം. ബാക്കിയുള്ളവ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം രജിസ്റ്റർ ചെയ്ത മൃതദേഹങ്ങൾ മാത്രം സ്വീകരിക്കാനൊരുങ്ങുന്നു. പഠിക്കാനായി മൃതദേഹങ്ങൾ നൽകാൻ സന്നദ്ധരാകുന്നവർ കൂടുന്നതും ആശുപത്രികളിൽനിന്ന് ലഭിക്കുന്ന അവകാശികളില്ലാത്ത മൃതദേഹങ്ങൾ അനാട്ടമി വിഭാഗത്തിൽ സ്വീകരിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാൽ മാസങ്ങളായി രജിസ്റ്റർ ചെയ്യാത്ത മൃതദേഹങ്ങൾ ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ മെഡിക്കൽ കേളേജിലേക്ക് എത്തുന്നുണ്ട്. ഇവ ഏറ്റെടുത്ത് സൂക്ഷിക്കാൻ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. പുതിയ അനാട്ടമി ബ്ലോക്കിലെ മോർച്ചറിയിൽ 45 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ ഇതും നിറഞ്ഞു. രജിസ്റ്റർ ചെയ്തവ കൂടുതലായി എത്തിയതോടെ പഴയ അനാട്ടമി ബ്ലോക്കിന് സമീപത്തെ രണ്ട് ടാങ്കുകൾ കൂടി ഉപയോഗപ്രദമാക്കി മൃതദേഹങ്ങൾ സൂക്ഷിച്ചുവരികയാണ്. ഇതുവരെ 3094 പേർ മൃതദേഹദാനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പലരുടെയും മൃതദേഹം പഠനാവശ്യത്തിനായി സ്വീകരിച്ചിട്ടുണ്ട്.


അജ്ഞാത മൃതദേഹങ്ങളും

രജിസ്റ്റർ ചെയ്ത മൃതദേഹങ്ങൾക്ക് പുറമേ മെഡിക്കൽ കേളേജിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളും അനാട്ടമി വിഭാഗത്തിലേക്കാണ് എത്തുന്നത്. അനാട്ടമി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഇത്തരം മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കേളേജുകൾക്ക് കൈമാറാനാകും. ഇതിനായി സ്വകാര്യ മെഡിക്കൽ കേളേജുകൾ സർക്കാരിൽ 40,000 രൂപ അടയ്ക്കണം. വർഷത്തിൽ ഏകദേശം 15 അജ്ഞാത മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കേളേജുകൾക്ക് കൈമാറുന്നുണ്ട്.


രജിസ്റ്റർ ചെയ്ത മൃതദേഹങ്ങളാണ് അനാട്ടമി വിഭാഗത്തിൽ പഠനത്തിനായി സ്വീകരിക്കുന്നത്.
( ഡോ. ഉഷ, അനാട്ടമി വിഭാഗം മേധാവി)

എത്തുന്നത് അതിലേറെ

  • വർഷം എത്തുന്ന മൃതദേഹങ്ങൾ-60
  • പഠനത്തിന് ആവശ്യം-17
  • മൃതദേഹ സംഭരണശേഷി-45
  • മൃതദേഹദാനത്തിന് രജിസ്റ്റർ ചെയ്തവർ-3094
  • വർഷം സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറുന്ന അജ്ഞാത മൃതദേഹങ്ങൾ-15

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL