SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.35 AM IST

തൂഫാൻ ദി നാർക്കോ ഹണ്ട് ഗ്രാമങ്ങളിലേക്ക്

photo

തൃശൂർ: തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശം 2.0 എന്ന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഇനി ഗ്രാമങ്ങളിലേക്ക്. തൃശൂർ സിറ്റി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ചടങ്ങുകളിൽ നിരവധിപേരാണ് ബാഡ്ജ് ധരിച്ച് തൂഫാൻ വാരിയറായത്. ചടങ്ങുകളിൽ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു. കോർപ്പപറേഷനിൽ മേയർ ഡോ. നിജി ജസ്റ്റിൻ തൂഫാൻ പതാക ഉയർത്തി. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ്, അസിസ്റ്റന്റ് കമ്മീഷണർ (സ്‌പെഷ്യൽ ബ്രാഞ്ച്) ബിജോയ് എന്നിവരും സംസാരിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ് രചന നിർവഹിച്ച് ആലപ്പുഴ (ഡി.സി.ആർ.ബി) അസിസ്റ്റന്റ് കമ്മീഷണർ അനന്തലാൽ സംവിധാനം ചെയ്ത തൂഫാൻ ബോധവത്കരണ ആൽബവും പ്രദർശിപ്പിച്ചു. നാർകോട്ടിക് സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സനീഷ്ബാബു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL