വെള്ളാറ്റഞ്ഞൂർ: തയ്യൂർ ചിറ്റിലപ്പിള്ളി മണി സുലോചന അനുസ്മരണവും സ്മാരക എൻഡോവ്‌മെന്റ് വിതരണവും വെള്ളാറ്റഞ്ഞൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘം ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ബിന്ദു നന്ദനൻ, കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം പ്രേംരാജ് ചൂണ്ടലാത്ത് എന്നിവർ ചേർന്ന് സ്മാരക എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.വി. സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് കൺവീനർ പി.എൻ.അനിൽ മാസ്റ്റർ, വൈസ് ചെയർമാൻ ടി.കെ. മുരളി മാസ്റ്റർ, വെള്ളാറ്റഞ്ഞൂർ വാർഡ് വികസന സമിതി പ്രസിഡന്റ് വേണുഗോപാൽ ഐക്കര, ജോ. കൺവീനർ എം.ആർ.സതീശൻ മാസ്റ്റർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |