
മറ്റത്തൂർ : മറ്റത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ട സാഹചര്യത്തിൽ ഉടനെ തന്നെ പുലിയെ പിടിക്കുന്നതിന് വേണ്ടി കൂട് സ്ഥാപിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു.
ജനങ്ങൾ ആശങ്കയിലാണെന്നും അവരുടെ ആശങ്ക അകറ്റാൻ വേണ്ട ശക്തമായ നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ടെസി ജോസ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം.വി. മിനി മോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ.ഔസേപ്പ്, സി.സി.ബിജു, ഗ്രാമ പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ്.ഷിനോജ്, എസ്.എഫ്.ഒ ജോബി ജോസ്, പി.ടി.ബെജു, ബി.എഫ്.ഒ വി.യുവിത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |