
തൃശൂർ: ഈസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവം മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൂർദ്ദ് കത്തീഡ്രൽ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർ ബൈജു വർഗീസ് അദ്ധ്യക്ഷനായി. കത്തീഡ്രൽ വികാരി ഫാ.ജോസ് വല്ലൂരാൻ മുഖ്യാതിഥിയായി. തോപ്പ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് മേരിസ് യു.പി സ്‌കൂൾ ലൂർദ്ദ് എന്നിവിടങ്ങളിലായി ഒക്ടോബർ 1വരെ നടക്കുന്ന ശാസ്‌ത്രോത്സവത്തിൽ അഞ്ച് വിഭാഗങ്ങളിലായി 96ഓളം വിദ്യാലയങ്ങളിലെ 6,000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേഫി ഡെൽസൺ, ജനറൽ കൺവീനർ പി.ജെ.ജോഫി, ജോവൽ വി.ജോസഫ്, കെ.എ.ബെന്നി, ഫാ.ഷോജൻ മഞ്ചാടിക്കൽ, എം.വി.റോൾഡൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |