SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.10 AM IST

ഹൃദയ ദിനാചരണവും മെഡിക്കൽ ക്യാമ്പും

dist-co-op-bank

തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ലോക ഹൃദയ ദിനാചരണവും സൗജന്യ ഹൃദയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ടി.കെ.പൊറിഞ്ചു അദ്ധ്യക്ഷനായി. ദിനാചരണത്തോട് അനുബന്ധിച്ച് കാർഡിയോളജിസ്റ്റ് ഡോ.നിധിൻ ആനന്ദരാജൻ ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ആശുപത്രി ഡയറക്ടർമാരായ എ.ആർ.രാമചന്ദ്രൻ, ജോൺസൻ ആലപ്പാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. രാമദാസ്, സെക്രട്ടറി എം.എസ്.സന എന്നിവർ ആശംസകൾ നേർന്നു. കാത്ത് ലാബ് മാനേജർ അജിത്ത് കുമാർ സ്വാഗതം പറഞ്ഞു. രോഗികൾക്കായി സൗജന്യ ഹൃദയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL