SignIn
Kerala Kaumudi Online
Sunday, 04 October 2026 3.57 AM IST

ജി.എസ്.ടി ജോയിന്റ് കമ്മിഷണറായി നിയമിച്ചു

ps-sivarajan
പിഎസ്. ശിവരാജൻ.

തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എസ്.ടി) വകുപ്പിൽ ഇരിങ്ങാലക്കുട ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന പി.എസ്. ശിവരാജനെ തൃശൂർ ജോയിന്റ് കമ്മിഷണറായി (അപ്പീൽസ്) സ്ഥാനക്കയറ്റത്തോടെ നിയമിച്ചു. ഒക്ടോബർ ഒന്നിനാണ് ഇത് സംബന്ധിച്ച് നികുതി വകുപ്പ് ഉത്തരവിറക്കിയത്. ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ ഫെല്ലോ അംഗമായ അദ്ദേഹം നികുതി വകുപ്പിൽ വിവിധ ഉയർന്ന ഭരണതല പദവികൾ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പാണ്ടാത്ത്പറമ്പിൽ പി.എൻ. സുന്ദരം - കൃഷ്ണമ്മ ദമ്പതികളുടെ മകനാണ്. ഡോ. ദിവ്യയാണ് ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL