
തൃശൂർ: സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തൃശൂർ, 23-ാം തൃശൂർ സ്‌കൗട്ട് (ഓപ്പൺ) ഗ്രൂപ്പിന്റെ 63ാം വാർഷിക ദിനാഘോഷവും ഗാന്ധി ജയന്തി ദിനാചരണവും സംഘടിപ്പിച്ചു. വിദ്യാർത്ഥി കോർണറിൽ നടന്ന ടെന്റ് നിർമ്മാണം, ക്രാഫ്റ്റ് മത്സരങ്ങൾ എന്നിവ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷ പൊതുസമ്മേളനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒ.എഫ്. ജോയി അദ്ധ്യക്ഷനായി. ഗ്രൂപ്പ് ലീഡർ ജോസി ബി. ചാക്കോ,ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കളക്ടർ ശിഖ സുരേന്ദ്രൻ, അജിത് ജോൺ, പ്രൊഫ. ഡോ. ഇ.യു. രാജൻ, പി. അബ്ദുൽ നാസർ, ഡോ. കെ.ടി. ഹരിദാസ്, വി.എസ്. ഡേവിഡ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |