SignIn
Kerala Kaumudi Online
Monday, 10 August 2026 3.08 AM IST

ബൈഡന്റെ ആരോഗ്യനില മോശമെന്ന് മകൻ

biden

വാഷിംഗ്ടൺ: ക്യാൻസർ ബാധിതനായ യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ (83) ആരോഗ്യസ്ഥിതി മോശമെന്ന് മകൻ ഹണ്ടർ ബൈഡൻ. പ്രോസ്‌റ്റേറ്റ് ക്യാൻസർ അസ്ഥികൾക്ക് പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നു. അവസ്ഥ വളരെ വേദനാജനകമാണെന്നും ഹണ്ടർ പറഞ്ഞു. അതേസമയം,​ പൊതുവേദികളിൽ ഇപ്പോഴും അദ്ദേഹം സജീവമാണ്. 2025 മേയിലാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചതെന്ന് ബൈഡൻ അറിയിച്ചത്.

1972 മുതൽ ആറ് തവണ ഡെലവെയറിൽ നിന്ന് സെന​റ്ററായ ബൈഡൻ ബറാക് ഒബാമയുടെ കാലത്ത് യു.എസ് വൈസ് പ്രസിഡന്റായിരുന്നു. 2021ൽ പ്രസിഡന്റായി. 2025 ജനുവരിയിൽ ട്രംപ് വീണ്ടും അധികാരമേൽക്കും വരെ യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കാഡ് ബൈഡനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIDEN, USA, AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360