SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് എൽ.ഐ.സി സഹായം

lic

എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷന്റെ ഒരു കോടി രൂപ അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്

കൊച്ചി: എൽ.ഐ.സിയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്തേവാസികൾക്ക് ഒരു കോടി രൂപ സംഭാവന നൽകി. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള നിർദ്ധന കുടുംബങ്ങളിലെ രോഗികൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടും. പദ്ധതിയുടെ ഉദ്ഘാടനം എൽ.ഐ.സിയുടെ ദക്ഷിണ മേഖല സോണൽ മാനേജർ ജി. വെങ്കിട്ട രമണനും സുവർണ ജൂബിലി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. കൃഷ്ണകുമാറും ചേർന്ന് നിർവഹിച്ചു.

സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർത്ഥികളുടെ പ്രൊഫഷണൽ, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ പഠനത്തിനും വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലെ വിവിധ പദ്ധതികൾക്കും എൽ.ഐ.സി സുവർണ ജൂബിലി ഫൗണ്ടേഷന്റെ സഹായം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360