SignIn
Kerala Kaumudi Online
Friday, 23 October 2026 6.18 AM IST

ലുലു മാൾ ‘ഒരുമിച്ചോണം’ ലോഗോ പ്രകാശനം

lulu

കൊച്ചി: കൊച്ചി ലുലു മാളിലെ‘ഒരുമിച്ചോണം’ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കേന്ദ്ര പ്രമേയമായ ഐക്യവും ഒരുമയും സൂചിപ്പിക്കുന്ന താണ് പുതിയ ലോഗോ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ലുലു ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പോടെ ആഘോഷങ്ങൾ ആരംഭിക്കും. ലുലു മാൾ ആട്രിയത്തിൽ നടക്കുന്ന ഈ വടം വലി മത്സരത്തിൽ വിജയികൾക്ക് മൂന്നര ലക്ഷത്തിലധികം രൂപ സമ്മാനത്തുകയായി നൽകും, മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മൽത്സരത്തിൽ നാളെ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഹെവി വെയ്റ്റ് വിഭാഗവും, ആദ്യമായി വനിതാ ഇൻഡോർ ടഗ് ഓഫ് വാർ മത്സരവും ഉണ്ടാകും. 11ന് പുരുഷന്മാരുടെ ഷോൾഡർ പുൾ മത്സരവും നടക്കും. കൂടാതെ തനത് കേരളാ ഓണം ആഘോഷങ്ങളും തിരുവാതിരകളി ഉൾപ്പെടെ സെപ്റ്റംബർ 22 വരെ ലുലു മാളിൽ ഓണാഘോഷ പരിപാടികൾ നീണ്ടുനിൽക്കും. മലയാള സിനിമാതാരങ്ങളായ റഹ്മാനും ബാബു ആന്റണിയും ഒപ്പം ലുലു മാളിന്റെ പ്രതിനിധികളായ വിഷ്ണു ആർ. നാഥ് (മാൾ മാനേജർ), ഒ. സുകുമാരൻ (സീനിയർ ഓപ്പറേഷൻസ് മാനേജർ), പ്രസാദ് പി. (ചീഫ് എഞ്ചിനീയർ), അനൂപ് മജീദ് (എച്ച്ആർ ഹെഡ്), ബിജു ( സെക്യൂരിറ്റി മാനേജർ) എന്നിവരാണ് ലോഗോ പ്രകാശനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360