SignIn
Kerala Kaumudi Online
Saturday, 24 October 2026 10.52 AM IST

ഇന്ത്യയിൽ വിമാനം നിർമ്മിക്കാൻ ലോ​ക്ഹീ​ഡ്

lockheed

കൊച്ചി: പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ സി 130 ജെ ഹെർക്കുലീസ് ടാക്‌ടിക്കൽ എയർലിഫ്റ്റർ പദ്ധതിയുടെ വിപുലീകരണത്തിനായി ഇന്ത്യയിലെ ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്‌റ്റവുമായി കൈകോർക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (എം.ടി.എ) പദ്ധതിക്കായി സി 130 ജെ വിമാനങ്ങളുടെ നിർമ്മാണവും അസംബ്ലിയും അടുത്ത ഘട്ടത്തിൽ നടത്തും. ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന സി 130 ജെ ഹെർക്കുലീസ് എയർക്രാഫ്‌റ്റുകളുടെ പരിപാലനം, അറ്റകുറ്റപണികൾ, പുതുക്കൽ(എം.ആർ.ഒ) കേന്ദ്രം ലോക്‌ഹീഡ് മാർട്ടിനും ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്റ്റവും സംയുക്തമായി ഇന്ത്യയിൽ സ്ഥാപിക്കും. മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സി 130 ജെ എയർക്രാഫ്റ്റുകൾക്കുള്ള സേവനങ്ങളും ഇവിടെ നിന്ന് നൽകും. വിമാനങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപണികൾക്കും പുതുക്കലിനുമായി ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ സമ്പൂർണ എം.ആർ.ഒ സംവിധാനമാണിത്.

വ്യോമസേനയ്ക്ക് മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാർ ലോക്‌ഹീഡ് മാർട്ടിൻ ലഭിച്ചാൽ ഉത്പാദന സംവിധാനം ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ കഴിഞ്ഞ ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് ലോക്‌ഹീഡിന്റെ പ്രഖ്യാപനം.

ആത്മനിർഭാർ ഭാരതിന് കരുത്താകും

എയർക്രാഫ്റ്റ് നിർമ്മാണ, പരിപാലന മേഖലകളിലെ ആഗോള കേന്ദ്രമായി ഉയരാൻ ലോക്ഹീഡ് മാർട്ടിനും ടാറ്റ അഡ്‌വാൻസ്‌ഡ് സിസ്റ്റവുമായുള്ള പങ്കാളിത്തം അവസരമൊരുക്കും. മൊബൈൽ ഫോണുകൾ, സെമികണ്ടക്‌ടർ ചിപ്പുകൾ, വാഹനങ്ങൾ എന്നിവയുടെ ഉത്പാദന മേഖലയിൽ വലിയ നിക്ഷേപം ആകർഷിക്കുന്ന ഇന്ത്യയ്ക്ക് വിമാന നിർമ്മാണ രംഗത്തും വിപുലമായ സാദ്ധ്യതകളാണുള്ളത്.

സി 130 ജെ ഹെർക്കുലീസ്

സി 130 ജെ ഹെർക്കുലീസ് ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ശേഷിയുള്ള ഒരു ടാക്റ്റിക്കൽ എയർലിഫ്റ്റ് വിമാനമാണ്, സി 130 ഹെർക്കുലീസിന്റെ നിലവിലുള്ള മോഡലായ സി 130 ജെ 22 രാജ്യങ്ങളിലെ 26 ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ കൈവശം 12 സി 130 ജെ വിമാനങ്ങളടങ്ങിയ ഒരു ഫ്ളീറ്റുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360