SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 PM IST

ഇന്ത്യയിൽ നിന്ന് ആറ് വയസുള്ള മകനുമായി മുങ്ങി റഷ്യൻ വനിത; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ

victoria
വിക്‌ടോറിയ

ന്യൂഡൽഹി: കോടതി ഉത്തരവ് ലംഘിച്ച് പ്രായപൂർത്തിയാകാത്ത മകനുമായി ഇന്ത്യവിട്ട റഷ്യൻ വനിത വിക്‌ടോറിയ ബസുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. വിക്‌ടോറിയയെ ഇന്ത്യയിലെത്തിക്കുന്നതിനായി ഡൽഹി പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇന്ത്യക്കാരനായ ഭർത്താവ് സൈക്കത് ബസുവുമായുള്ള ത‌ർക്കമാണ് കേസിന് തുടക്കം. 2017ലാണ് ഇവർ വിവാഹിതരായത്. 2020 ഒക്‌ടോബർ 29ന് ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചു. പിന്നീട് ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് 2023 മാർച്ച് 13ന് വിക്‌ടോറിയയും ഇവരുടെ അമ്മയും കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട് പോയെന്ന് സൈക്കത് ബസു പരാതി നൽകി. ശേഷം കുഞ്ഞിനെ തനിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇയാൾ കോടതിയെ സമീപിച്ചു.

കുഞ്ഞിന്റെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട ഹർജി ഡൽഹി സാകേത് കോടതിയുടെ പരിഗണനയിലാണ്. കേസ് നിലനിൽക്കെ വിക്‌ടോറിയയോട് ഇന്ത്യവിട്ട് പോകരുതെന്നും പാസ്‌പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ പാസ്‌പോർട്ട് സമർപ്പിച്ച ഇവർ കുഞ്ഞനെയും കൊണ്ട് വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യ വിട്ടു. റഷ്യൻ എംബസിയുടെ സഹായം ഇവർക്ക് ലഭിച്ചെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് നേപ്പാൾ വഴി യുഎഇയിലെത്തി അവിടെ നിന്ന് റഷ്യയിലേക്ക് കടന്നുവെന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

English Summary

Interpol has issued a Red Corner Notice against Russian national Victoria Basu for allegedly leaving India with her minor son in violation of a Supreme Court order. The case stems from a custody dispute with her Indian husband, Saikat Basu. Delhi Police suspect she travelled through Nepal and the UAE before reaching Russia using allegedly forged documents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICTORIA BASU INTERPOL NOTICE, VICTORIA BASU CASE MALAYALAM, RUSSIAN WOMAN LEAVES INDIA WITH CHILD, SAIKAT BASU CUSTODY CASE, VICTORIA BASU RED CORNER NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360