SignIn
Kerala Kaumudi Online
Saturday, 24 October 2026 3.44 PM IST

വിദൂര തദ്ദേശീയ ഗ്രാമങ്ങളിൽ 5ജി എയർ ഫൈബർ

jio

കൊച്ചി: പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതിക വിദ്യയിൽ 5ജി ഇന്റർനെറ്റ് സേവനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സങ്കേതങ്ങളിലെ താമസക്കാരുമായും വിദ്യാർത്ഥികളുമായും മന്ത്രി ഓൺലൈനിൽ സംസാരിച്ചു. പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം തദ്ദേശീയ ഗ്രാമങ്ങളിൽ ആദ്യമായി ലഭ്യമാക്കിയത്. അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ടമേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നീ കേന്ദ്രങ്ങളിലെ സമൂഹ്യ. പഠനമുറികളിലും അംഗൻവാടികളിലുമാണ് 5 ജി സൗകര്യം ഒരുക്കിയത്. കേബിളുകളുടെ സൗകര്യമില്ലാതെ പ്രവർത്തിക്കുന്നതിനാൽ മോശം കാലാവസ്ഥ സാഹചര്യങ്ങളിലും തടസമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും. തദ്ദേശീയ ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതുവഴി നടത്താനാകും. ഉദ്ഘാടന യോഗത്തിൽ പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ.സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360