SignIn
Kerala Kaumudi Online
Friday, 23 October 2026 7.10 AM IST

എൻ.സി.ഡി വില്പനയുമായി ധനലക്ഷ്മി ഗ്രൂപ്പ്

dhanalakshmi

കൊച്ചി: തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് വർഷാന്ത്യത്തിൽ എൻ.സി.ഡികളുടെ വില്പനയിലൂടെ ധന സമാഹരണത്തിനൊരുങ്ങുന്നു.

എട്ട് സംസ്ഥാനങ്ങളിലായി 350 ശാഖകളുള്ള കമ്പനി രണ്ട് പുതിയ സ്വതന്ത്ര ഡയറക്ടരെ നിയമിച്ചു. 33 വർഷം പാരമ്പര്യമുള്ള ധനലക്ഷ്മി വ്യവസായ, വാഹന, ഉപഭോക്‌തൃ, സ്വർണ, ഗ്രാമീണ വായ്പകൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. കസ്റ്റമർ സർവീസ്, ലാഭത്തിലെ വളർച്ച, അസറ്റ് ലയബിലിറ്റി അണ്ടർ മാനേജ്മെന്റ്, സ്റ്റാഫ്, ഡയറക്ടർ ബോർഡ് എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ക്രിസിലിന്റെ BB+ സ്റ്റേബിൾ റേറ്ററിംഗ് കമ്പനി നേടിയിട്ടുണ്ട്.

തൃശൂരിൽ 1200ൽ അധികം ജീവനക്കാരും മാനേജ്‌മെന്റ് അംഗങ്ങളും പങ്കെടുത്ത വാർഷിക ആഘോഷത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കുള്ള സമ്മാന വിതരണം നടത്തി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും കമ്പനി ലാഭത്തിൽ മികച്ച വളർച്ച നേടിയെന്ന് ധനലക്ഷ്മി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. വിപിൻദാസ് കടങ്ങോട്ട് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360