SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

അമേരിക്ക പലിശ ഉടനെ കുറയ്ക്കാനിടയില്ല

fr

കൊച്ചി: സെപ്തംബറിൽ അമേരിക്കയിലെ തൊഴിൽ സാഹചര്യങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കൽ നടപടികൾക്ക് താത്കാലിക വിരാമമിട്ടേക്കും. പുതിയ കണക്കുകളനുസരിച്ച് യു.എസിലെ തൊഴിൽ രഹിതരുടെ എണ്ണം കഴിഞ്ഞ മാസം 4.1 ശതമാനമായി താഴ്ന്നു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിക്കുന്നതിനാൽ വായ്പകളുടെ പലിശ വീണ്ടും കുറച്ച് നാണയപ്പെരുപ്പ ഭീഷണി ഉയർത്താൻ ഫെഡറൽ റിസർവ് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്.

നടപ്പുവർഷം രണ്ട് തവണ കൂടി അമേരിക്ക പലിശ കുറയ്ക്കുമെന്നാണ് ഇന്ത്യൻ ഓഹരി വിപണി പ്രതീക്ഷിച്ചിരുന്നത്. പലിശ കുറയുന്നതോടെ ഇന്ത്യയിലേക്ക് വിദേശ ധന സ്ഥാപനങ്ങളുടെ നിക്ഷേപം കൂടുതലായി നേടാൻ അവസരമുണ്ടായിരുന്നു. അതേസമയം പുതിയ സാഹചര്യം സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360