SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

സാന്റോയ് ജോൺ ധനലക്ഷ്മി ജനറൽ മാനേജർ

santoy

തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ ജനറൽ മാനേജരായി സാന്റോയ് ജോൺ ചുമതലയേറ്റു. നിലവിൽ ബാങ്കിന്റെ ചീഫ് കംപ്‌ളയൻസ് ഓഫീസറാണ്. റീട്ടെയിൽ ബാങ്കിംഗ്, ഇന്റേണൽ ഓഡിറ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് എന്നീ മേഖലകളിൽ 24 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. മുൻകാലങ്ങളിൽ ഐ.സി.ഐ.സി.ഐ, ആർ.ബി.എൽ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ സാന്റോയ് ജോൺ, ഭുവനേശ്വറിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ പി.ജി.ഡി.സി.പി, സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റർ, സർട്ടിഫൈഡ് അസോസിയേറ്റ് ഒഫ് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് ബാങ്കേഴ്‌സ് എന്നീ യോഗ്യതകളും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360