SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

റബർ ഉത്പാദനം കുത്തനെ കുറയുന്നു

rubber

റബർ ബോർഡ് വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് ആത്മ

കൊച്ചി: പ്രകൃതിദത്ത റബർ വില 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെങ്കിലും ആഭ്യന്തര വില കുത്തനെ താഴ്‌ന്നുവെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ആത്മ) വ്യക്തമാക്കി. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ റബർ ഉത്പാദനം 2,25,000 ടണ്ണാണ്. മുൻവർഷത്തെ 3,56,000 ടണ്ണിനേക്കാൾ 37 ശതമാനം കുറവാണിത്. ഉത്പാദന കണക്കുകൾ റബർ ബോർഡ് ഏറെക്കാലമായി മറച്ചുവെക്കുകയാണെന്ന് ആത്മ കുറ്റപ്പെടുത്തി.

പ്രതിമാസ റബർ ഉത്‌പാദന കണക്കുകൾ അടുത്ത മാസം 10-നകം പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്നും ആത്മ റബർ ബോർഡിനോട് ആവശ്യപ്പെട്ടു. പ്രസിദ്ധീകരിച്ച കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ആത്മ പറയുന്നു.

കടുത്ത വേനലും മെയ് മാസം മുതലുണ്ടായ ശക്തമായ മഴയും റബർ ലഭ്യത കുറച്ചിരുന്നു. ആഭ്യന്തര ഉത്പാദന കണക്കുകൾ റബർ ബോർഡ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുദ്ധരാജ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360