SignIn
Kerala Kaumudi Online
Saturday, 24 October 2026 10.52 AM IST

ഓഹരി മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കുറയുന്നു

mutual

കൊച്ചി: ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം സെപ്തംബറിൽ പത്ത് ശതമാനം കുറഞ്ഞ് 34,419 കോടി രൂപയിലെത്തി. തീമാറ്റിക്, ലാർജ് കാപ്പ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കാണ് പ്രധാനമായും കുറഞ്ഞത്. വിവിധ മേഖലകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ കഴിഞ്ഞ മാസം 71,114 കോടി രൂപ പിൻവലിച്ചെന്നും അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകൾ വ്യക്തമാക്കുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലെ പണം നിക്ഷേപകർ വലിയ തോതിൽ പിൻവലിച്ചതാണ് വിനയായത്. ആഗസ്‌റ്റ് മാസത്തിൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് 1.08 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു. കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾ അനാകർഷകമായതാണ് പണമൊഴുക്കിന് വേഗത കൂട്ടിയത്.

അതേസമയം വിവിധ മ്യൂച്വൽ ഫണ്ടുകളുടെ അറ്റ ആസ്തി മൂല്യം 67 ലക്ഷം കോടി രൂപയായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360