SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 325 കോടി രൂപ

seshadri

കൊ​ച്ചി​:​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് 325​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ത്രൈ​മാ​സ​ ​അ​റ്റാ​ദാ​യം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​മു​ൻ​ ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​ൽ​ 275​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു​ ​അ​റ്റാ​ദാ​യം.​ 18.15​ ​ശ​ത​മാ​ന​മാ​ണ് ​വാ​ർ​ഷി​ക​ ​വ​ള​ർ​ച്ച.​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ലെ​ ​പ്ര​വ​ർ​ത്ത​ന​ ​ലാ​ഭം​ 19.51​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 550​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​മു​ൻ​വ​ർ​ഷം​ ​ഇ​ത് 460​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ക​ൾ​ ​കു​റ​യ്ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​
മൊ​ത്ത​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 4.96​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 56​ ​പോ​യി​ന്റു​ക​ൾ​ ​കു​റ​ച്ച് 4.40​ ​ശ​ത​മാ​ന​ത്തി​ലും​ ​അ​റ്റ​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 39​ ​പോ​യി​ന്റു​ക​ൾ​ ​കു​റ​ച്ച് 1.70​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 1.31​ ​ശ​ത​മാ​ന​ത്തി​ലു​മെ​ത്തി.​ ​അ​റ്റ​പ​ലി​ശ​ ​വ​രു​മാ​നം​ 6.22​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വോ​ടെ​ 882​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​പ​ലി​ശ​ ​ഇ​ത​ര​ ​വ​രു​മാ​നം​ 26.34​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 356​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് 449​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.

ബാ​ങ്ക് ​ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ ​ത​ന്ത്ര​ങ്ങ​ൾ​ ​മി​ക​ച്ച​ ​ബി​സി​ന​സ് ​പ്ര​ക​ട​നം​ ​സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്.​ ​കോ​ർ​പ​റേ​റ്റ്,​ ​ഭ​വ​ന​ ​വാ​യ്‌​പ,​ ​വാ​ഹ​ന​ ​വാ​യ്പ,​ ​വ്യ​ക്തി​ഗ​ത​ ​വാ​യ്പ,​ ​സ്വ​ർ​ണ​ ​വാ​യ്പ​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളി​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​ള​ർ​ച്ച​ ​നേ​ടാ​ൻ​ ​ബാ​ങ്കി​നു​ ​ക​ഴി​ഞ്ഞു.
പി.​ ​ആ​ർ.​ ​ശേ​ഷാ​ദ്രി
എം.​ഡി​,​ ​സി.​ഇ.ഒ
സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360