SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 AM IST

2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ് ആൻഡ് പി

sp

കൊച്ചി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ൽ ഇന്ത്യ മാറുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബൽ വ്യക്തമാക്കി. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉത്പാദനക്ഷമത ഉയർത്താൻ നിക്ഷേപം കണ്ടെത്തുന്നതിനും ജനസംഖ്യ വർദ്ധന വലിയ വെല്ലുവിളിയാണെന്നും അവർ പറയുന്നു. സാമ്പത്തിക വളർച്ചയിൽ പുതിയ ഉയരങ്ങൾ താണ്ടാൻ വികസ്വര രാജ്യങ്ങൾക്ക് ആവേശമേറുകയാണെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിലുണ്ട്. 2047ൽ മുപ്പത് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക ശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ 3.6 ലക്ഷം കോടിയാണ് ഇന്ത്യയുടെ മൂല്യം.

ജെ.പി മോർഗന്റെ എമർജിംഗ് കടപ്പത്ര സൂചികയിൽ ഈ വർഷം ഇന്ത്യയെ ഉൾപ്പെടുത്തിയതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വ്യവസായ മൂലധനം സമാഹരിക്കാൻ അനുകൂല സാഹചര്യമൊരുങ്ങി.

അടുത്ത വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ 65 ശതമാനം വിഹിതം ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360