SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

കി​ട്ടാ​ക്ക​ടം​ ഉ​യ​രു​ന്നതിൽ ബാ​ങ്കു​കൾക്ക് ആ​ശങ്ക

npa

കൊച്ചി: സാമ്പത്തിക മേഖല തളർച്ചയിലായതോടെ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ഉയരുന്നു. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ്, മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പകൾ എന്നിവയുടെ തിരിച്ചടവ് മുടക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മുൻനിര ബാങ്കുകൾ ഉൾപ്പെടെയുള്ളവരുടെ നിഷ്ക്രിയ ആസ്തിയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധനയുണ്ട്.

സെപ്തംബർ 31ലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 1.36 ശതമാനമായി ഉയർന്നു. ജൂൺ 30ന് 1.33 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി ഇക്കാലയളവിൽ 0.39 ശതമാനത്തിൽ നിന്ന് 0.42 ശതമാനമായി ഉയർന്നു. മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ കിട്ടാക്കടത്തിൽ മൂന്ന് മാസത്തിനിടെ 36 ശതമാനം വർദ്ധനയുണ്ടായി. ഇടത്തരം ബാങ്കായ ആർ.ബി.എൽ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ജൂൺ പാദത്തേക്കാൾ 43 ശതമാനം ഉയർന്ന് 1,026 കോടി രൂപയിലെത്തി.

ബാങ്കുകളുടെ ഓഹരി വിലയിൽ ഇടിവ്

കിട്ടാക്കടങ്ങൾ കുതിച്ചുയർന്നതോടെ കോട്ടക് മഹീന്ദ്ര, ആർ.ബി.എൽ ബാങ്കുകളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ആർ.ബി.എൽ ബാങ്കിന്റെ ഓഹരി വില 14.19 ശതമാനം കുറഞ്ഞ് 176.14 രൂപയിലെത്തി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 4.37 ശതമാനം ഇടിഞ്ഞ് 1,789.20 രൂപയിലെത്തി.

ക്രെഡിറ്റ് കാർഡ്, മൈക്രോ ഫിനാൻസ്, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ ഈടാക്കുന്നത് 30 മുതൽ 50 ശതമാനം വരെ പലിശ

ജൂലായിൽ ക്രെഡിറ്റ് കാർഡ് വായ്പ 1.73 ലക്ഷം കോടി രൂപ

സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്

1. സാമ്പത്തിക മാന്ദ്യം ക്രെഡിറ്റ് കാർഡ്, മൈക്രോഫിനാൻസ് വായ്പകളെടുത്തവരുടെ തിരിച്ചടവ് ശേഷിയെ ബാധിക്കുന്നു

2. ഭക്ഷ്യ വിലക്കയറ്റം ജീവിത ചെലവ് വർദ്ധിപ്പിച്ചതോടെ ഉപഭോക്താക്കൾ വായ്പകളുടെ തിരിച്ചടവ് വൈകിപ്പിക്കുന്നു

3. ഇൻസ്‌റ്റന്റ് വായ്പകൾ വ്യാപകമായതോടെ ഉപഭോക്താക്കൾ കൂടുതൽ കടക്കെണിയിലേക്ക് നീങ്ങുന്നു

4. കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചതോടെ കാർഷിക, ഗ്രാമീണ മേഖലയിൽ വരുമാനം കുറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360