SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

യെസ് ബാങ്ക് അറ്റാദായത്തിൽ 145 ശതമാനം വർദ്ധന

yes-bank-house

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 145.6 ശതമാനം ഉയർന്ന് 553 കോടി രൂപയായി. പ്രവർത്തന ലാഭം 21.7 ശതമാനം ഉയർന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം കൂടി 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വർദ്ധന. പ്രവർത്തന ചെലവ് 12.8 ശതമാനവുംചെലവ്-വരുമാന അനുപാതം 73 ശതമാനവുമായി മെച്ചപ്പെട്ടു. നിക്ഷേപങ്ങളിൽ 18.3 ശതമാനമാണ് വർദ്ധന. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ബാങ്ക് മികച്ച വളർച്ചയാണ് നേടിയതെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360