SignIn
Kerala Kaumudi Online
Saturday, 24 October 2026 10.51 AM IST

ലാ ഡെക്കോർ ഇവന്റ്‌സ് പുതിയ ഓഫിസ് തുറന്നു

bring

കൊച്ചി ; പരസ്യമേഖലയിൽ പതിനഞ്ച് വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ബ്രിംഗ്ഫോർത്ത് അഡ്വെർടൈസിംഗ് ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലാ ഡെക്കോർ ഇവന്റ്സെന്ന പുതിയ കമ്പനിയാണ് വിവാഹങ്ങളും മറ്റ് അനുബന്ധ ചടങ്ങുകളും മികച്ച സാങ്കേതിക മികവോടെ നിർവഹിക്കുന്നത്. എറണാകുളം വൈറ്റില കുഞ്ഞൻബാവ റോഡിൽ പ്രവത്തനമാരംഭിച്ച ഏറ്റവും പുതിയ ഓഫിസ് മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ശ്യാം മോഹനും, ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ബ്രിംഗ്ഫോർത്ത് മാനേജിഗ് പാർട്ണർമാരായ ബിനുമോൻ പി.ടി, രമ്യ ബിനു, ലാ ഡെക്കോർ ഇവന്റ്സ് മാനേജിംഗ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമ്മാതാവായ ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360