SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

ആഡംബര കാറുകളോട് ഇഷ്ടം കൂടി ഇന്ത്യക്കാർ

car

കൊച്ചി: ഇന്ത്യയിലെ പാസഞ്ചർ വാഹന ഉപഭോക്താക്കളിൽ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നതായി സ‌ർവേ ഫലം. അടുത്തിടെ നടന്ന ഗ്രാന്റ് തോൺടൺ ഭാരത് സർവേയിലാണ് ഇന്ത്യൻ വാഹന വിപണിയിലെ മാറ്റം വെളിപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 85% പേരും പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ ആ​ഗ്രഹിച്ചെന്നാണ് സർവേയിലെ കണ്ടെത്തൽ. ഇലക്ട്രിക് കാറുകളേക്കാൾ ഹൈബ്രിഡ് കാറുകളോടാണ് കൂടുതൽ പേർ ഇഷ്ടം കാണിച്ചത്. ഹൈബ്രിഡ് വാഹനത്തിനോടുള്ള പ്രിയം 40 ശതമാനം വർദ്ധിച്ചപ്പോൾ ഇലക്ട്രിക് വാഹനങ്ങളോട് വെറും 17 ശതമാനം പേർ മാത്രമേ ഇഷ്ടം പ്രകടിപ്പിച്ചുള്ളൂ. രാജ്യത്തുടനീളം നടത്തിയ സർവേയിൽ 3500 പേരാണ് പങ്കെടുത്തത്.
34 ശതമാനം പേർ ഇപ്പോഴും പെട്രോൾ വാഹനങ്ങൾ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇലക്ട്രിക് വാഹനങ്ങളിൽ മികച്ച ഇൻഫ്രാസ്ട്രക്ചർ വേണമെന്ന ആവശ്യവും ശക്തമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാൻ ഇലക്ട്രിക് വാഹനങ്ങളിൽ ഹൈബ്രിഡ് ആശയങ്ങൾ കൂടുതലായി കൊണ്ടുവരുന്നത് നന്നാകുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രിക് വാഹനങ്ങളോടുള്ള താത്പര്യത്തിൽ 45 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. പെട്രോൾ വാഹനങ്ങളോടുള്ള ഇഷ്ടം 55 ശതമാനം വർദ്ധിച്ചു. ചാ‌ർജ്ജ് ചെയ്യുന്നതിലെ ആശങ്കയാണ് ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം കുറയുന്നതിലെ പ്രധാന കാരണം

സുരക്ഷ മുഖ്യം

ഇന്ത്യൻ റോഡുകളുടെ നിലവാരത്തെയും സുരക്ഷയെയും കുറിച്ച് അവബോധമുള്ളതിനാൽ സുരക്ഷാഫീച്ചറുകളുള്ള വണ്ടികളാണ് ആളുകൾ പ്രധാനമായും നോക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമ്പോൾ കൂടുതൽ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുന്നതിലാണ് വാഹനനിർമ്മാതാക്കളും ശ്രദ്ധ വയ്ക്കുന്നത്.

ഓൺലൈൻ മാത്രം ആശ്രയിച്ച് വാഹനം വാങ്ങുന്നവർ ഇല്ലെന്ന് തന്നെ പറയാം. 74% ഉപഭോക്താക്കളും സോഷ്യൽമീഡിയകളും കാർവൈബ്സൈറ്റുകളും വാഹനങ്ങളെ കുറിച്ച് തിരയാൻ ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ, കച്ചവടം ഇപ്പോഴും പൂ‌‌ർണമായും ഷോറൂമുകളിൽ തന്നെയാണ് നടക്കുന്നത്. 47 ശതമാനം ആളുകൾ ഓൺലൈനിൽ വാഹനത്തെ കുറിച്ച് തിരഞ്ഞും അടുത്തുള്ള ഡീലർഷിപ്പ് ഷോറൂമിൽ പോയും വാഹനം സ്വന്തമാക്കുമെന്ന് പറയുമ്പോൾ 48 ശതമാനം പേർ പൂർണമായും അടുത്തുള്ള ഷോറൂമിൽ പോയി ടെസ്റ്റ്ഡ്രൈവ് ചെയ്ത് വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്.

വാഹനവിപണിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവണത
34% - പെട്രോൾ
8 % - ഡീസൽ
17% - ഇലക്ട്രിക് വാഹനങ്ങൾ
40 % ഹൈബ്രിഡ്


ഇന്ത്യക്കാർ പുതിയ കാർ വാങ്ങാനുള്ള കാരണങ്ങൾ
വിവാഹം- 48 %
നിലവിലുള്ള വാഹനത്തിൽ നിന്ന് മികച്ചതിലേക്കുള്ള മാറ്റം -39%
സ്വന്തം യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി - 33%
കുടുംബത്തിന് ഒരു അധിക വണ്ടി വാങ്ങുന്നത് - 20%
മറ്റാവശ്യങ്ങൾ- 4%

കാറിൽ ആളുകൾ ശ്രദ്ധിക്കുന്നത്
സുരക്ഷ - 38 %
പ്രകടനം -25%
ഡിസൈൻ- 21%
വില-12%
ബ്രാൻഡ് -10%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360