
നറുക്കെടുപ്പ് വിജയികൾക്ക് കാറുകളും ഐ ഫോണുകളും സമ്മാനിച്ചു
തൃശൂർ: ബോചെ ടീ ലക്കി ഡ്രോയിലെ വിജയികളായ സമ്മാനങ്ങൾ ബോചെ കൈമാറി. മലപ്പുറം കാളിക്കാവ് സ്വദേശി മുസ്തഫ നവാസിന് ഹ്യൂണ്ടായ് എക്സ്റ്റർ കാർ, ചെർപ്പുളശ്ശേരി സ്വദേശി ശ്രീജിത്തിന് ടാറ്റ പഞ്ച് കാർ എന്നിവ ലഭിച്ചു. കണ്ണൂർ സ്വദേശിയായ ഫാത്തിമയ്ക്ക് ഐഫോൺ 16 പ്രോ കൈമാറി. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷം ഭാഗ്യശാലികൾക്ക് 30 കോടി രൂപയിലധികം സമ്മാനം നൽകി. ഫ്ളാറ്റുകൾ, 10 ലക്ഷം രൂപ, കാറുകൾ, ടൂവീലറുകൾ, ഐ ഫോണുകൾ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളും ലഭ്യമാക്കി. 25 കോടി രൂപയാണ് ബമ്പർ സമ്മാനം. ബോചെ ടീ സ്റ്റോറുകളിൽ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോൾ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |