SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

എൽ.ഐ.സി അറ്റാദായം 7,621 കോടി രൂപ

lic

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 7,621 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 7,925 കോടി രൂപയായിരുന്നു. പ്രീമിയം ഇനത്തിലുള്ള അറ്റ വരുമാനം 11 ശതമാനം ഉയർന്ന് 1.19 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം വരുമാനം 1.07 ലക്ഷം കോടി രൂപയായിരുന്നു. ജൂലായ് മുതൽ സെപ്തംബർ വരെ വിവിധ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 16 ശതമാനം വർദ്ധനയോടെ 1.08 ലക്ഷം കോടി രൂപയായി. ആദ്യ വർഷ പ്രീമിയം വരുമാനം 12 ശതമാനം ഉയർന്ന് 11,201 കോടി രൂപയിലെത്തി. മുൻവർഷമിത് 9,988 കോടിയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അർദ്ധവർഷത്തിൽ വ്യക്തിഗത വിഭാഗത്തിൽ 91.70 ലക്ഷം പോളിസികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കീഴിലുള്ള ആസ്തി ഇക്കാലയളവിൽ 17 ശതമാനം ഉയർന്ന് 55.39 ലക്ഷം കോടി രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360