SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

പെയിന്റ് വിപണിയിൽ നിറം മങ്ങുന്നു

paints

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ, കാർഷിക മേഖലയിലെ തളർച്ചയും ഇന്ത്യയിലെ പെയിന്റ് വിപണിക്ക് തിരിച്ചടിയാകുന്നു. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രധാന പെയിന്റ് കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കനത്ത ഇടിവുണ്ടായി. ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പ് കമ്പനികളുടെ ഉത്പാദന ചെലവ് കൂട്ടിയതും വിനയായി.

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും പെയിന്റ് നിർമ്മാതാക്കളായ ഏഷ്യൻ പെയിന്റ്സിന്റെ അറ്റാദായം 42.4 ശതമാനം കുറഞ്ഞ് 694.64 കോടി രൂപയിലെത്തി. ഡെക്കറേറ്റീവ് പെിന്റുകളുടെ വില്‌പ്പനയിൽ 0.5 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ മൊത്തം വിറ്റുവരവ് 5.3 ശതമാനം കുറഞ്ഞ് 8,003.02 കോടി രൂപയിലെത്തി. വ്യാവസായിക ആവശ്യത്തിനുള്ള പെയിന്റുകളുടെ വില്പനയിലെ നേട്ടമാണ് ഒരുപരിധി വരെ കമ്പനിക്ക് തിരിച്ചടി ഒഴിവാക്കിയത്.

പ്രമുഖ കമ്പനിയായ ബെർജർ പെയിന്റ്‌സിന്റെ അറ്റാദായം ജൂലായ്-സെപ്തംബർ മാസങ്ങളിൽ 7.6 ശതമാനം ഇടിഞ്ഞ് 270 കോടി രൂപയിലെത്തി. വരുമാനം മുൻവർഷത്തേക്കാൾ 0.3 ശതമാനം ഉയർന്ന് 2,774 കോടി രൂപയിലെത്തി. കൻസായി നെരോലാക്കിന്റെ അറ്റാദായം ഇക്കാലയളവിൽ 31 ശതമാനം ഇടിഞ്ഞ് 123 കോടി രൂപയിലെത്തി.

വില്‌പ്പന മാന്ദ്യം ശക്തമാകുന്നു

വിപണിയെ പിന്നോട്ടടിക്കുന്നത്

1. കാലം തെറ്റി പെയ്യുന്ന മഴയും വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും ഉപഭോഗത്തിൽ ഇടിവുണ്ടാക്കി

2. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഗ്രാമീണ. കാർഷിക മേഖലകളിൽ വീട് മോടിപിടിപ്പിക്കൽ വൈകുന്നു

3. ഭവന വിപണിയിലെ തളർച്ചയിൽ ഫ്ളാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണം നിശ്ചലമാകുന്നു

4. ക്രൂഡോയിൽ വിലയിലെ വർദ്ധന പ്രവർത്തന ചെലവ് കുത്തനെ ഉയർത്തുന്നു

കമ്പനി വിപണി വിഹിതം

ഏഷ്യൻ പെയിന്റ്സ് 53 ശതമാനം

ബെർജർ പെയിന്റ്സ് 19 ശതമാനം

കെൻസായി നെരോലാക് 12 ശതമാനം

മൊത്തം വിപണി

82,000 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360