SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

പുതിയ ഇലക്ട്രിക് എസ്.യു.വികളുമായി മഹീന്ദ്ര

suv

കൊച്ചി: നവംബർ 26ന് ചെന്നൈയിൽ നടക്കുന്ന വേൾഡ് പ്രീമിയറിൽ ഇലക്ട്രിക് വാഹനങ്ങളായ ഇംഗ്ലോ ആർക്കിടെക്ചറിലുള്ള എക്‌സ്.ഇ.വി., ബി.ഇ എന്നീ രണ്ട് എസ്.യു.വി ബ്രാൻഡുകൾ മഹീന്ദ്ര അവതരിപ്പിക്കും. രണ്ട് ബ്രാൻഡുകളും എക്‌സ്. ഇ.വി 9ഇ., ബി.ഇ 6 ഇ എന്നീ പേരുകളിൽ അവയുടെ ആദ്യ മുൻനിര ഉത്പന്നങ്ങളും പുറത്തിറക്കും.

ആഗോളനിലവാരത്തിൽ രൂപകൽപ്പന ചെയ്ത ഗ്രൗണ്ട് അപ്പ് ഇംഗ്ലോ ആർക്കിടെക്ചർ പുതുമകൾ ഉൾക്കൊള്ളുന്നതാണ്. മുൻനിര സുരക്ഷാ മാനദണ്ഡങ്ങൾ മുതൽ മികച്ച പ്രകടനവും ആകർഷകമായ ശ്രേണിയും കാര്യക്ഷമതയും ഉറപ്പാക്കുന്നവയാണ്. മൾട്ടിസെൻസറി ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായാണ് ഇംഗ്ലോ രൂപകല്പന ചെയ്തിരിക്കുന്നത്.

എക്‌സ് ഇ.വി. 9ഇ ആഢംബരത്തെ പുനർനിർവചിക്കുന്നു. ബി.ഇ 6ഇ ശക്തമായ പ്രകടനം ഉറപ്പ് നൽകുമെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MAHINDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360