SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

മൈജി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിൽ സൗജന്യമായി പഠിക്കാം

my-g

കോഴിക്കോട്: മൈജിയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സൗജന്യപഠനത്തിന് അവസരമൊരുക്കി മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി. സ്മാർട്ട് ഫോൺ റീ എൻജിനീയറിംഗ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാൻ താത്പര്യമുള്ള കഴിവ് തെളിയിക്കുന്ന 25 വിദ്യാർത്ഥികൾക്കാണ് മൈജി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി സൗജന്യപഠനത്തിന് അവസരമൊരുക്കുന്നത്. കേന്ദ്രസർക്കാരിന്റെ സസ്റ്റൈഡ് കൗൺസിൽ അംഗീകാരമുള്ള എം.ഐ.ടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിംഗോടെ പഠിക്കാം. പ്ലസ് ടു/ ഡിഗ്രി/ ഐടിഐ/ ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്‌സുകളിൽ ചേരാം. അടുത്ത ബാച്ചിലേക്കുള്ള 50 സീറ്റുകളിൽ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. നവംബർ 18 മുതൽ 23 വരെ കോഴിക്കോട് തൊണ്ടയാട് എം.ഐ.ടിയിൽ നടക്കുന്ന സ്‌കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7994 333 666 എന്ന നമ്പറിൽ വിളിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360