SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 PM IST

മുത്തൂറ്റ് ഫിനാൻസിന് 2,517 കോടി രൂപ അറ്റാദായം

george

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ 2,517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 2,140 കോടി രൂപയായിരുന്നു. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 1,321 കോടി രൂപയാണ് അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ 1,04,149 കോടി രൂപയിലെത്തി. സ്വർണ വായ്പ 28 ശതമാനം വർദ്ധിച്ച് 86,164 കോടി രൂപയിലെത്തി.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ആദ്യ പകുതിയിൽ ഒരു ലക്ഷം കോടി രൂപ കവിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഇക്കാലയളവിൽ സ്വർണ വായ്പകളുടെ വിതരണത്തിൽ മികച്ച മുന്നേറ്റമുണ്ടായെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360