
കോഴിക്കോട്: കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് ബോധവൽക്കരണ പരിപാടിക്ക് മൈജി തുടക്കമിട്ടു. 'ഫോൺ വേണ്ട', കുട്ടികൾക്ക് മൊബൈൽ ഫോൺ വേണ്ട എന്ന ക്യാമ്പയിൻ കേരളമെമ്പാടും ശിശുദിനത്തിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടന്നു. കുട്ടികളെ ക്രിയാത്മകതയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താനാണ് പ്രചാരണമെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽക്കുമ്പോഴും കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തേണ്ടത് ഉത്തരവാദിത്തമായാണ് മൈജി കണക്കാക്കുന്നത്.
അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ കാഴ്ച്ച തകരാറുകൾ, മയോപ്പിയ, തള്ള വിരലിനും നടുവിനും ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ എന്നിവ സൃഷ്ടിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |