
കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നൽകുന്നു. കനത്ത മഴയിൽ ടാപ്പിംഗ് കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയിൽ എത്താതായതോടെ ആർ.എസ്.എസ് നാലിന്റെ വില 178 രൂപയിൽ നിന്ന് 183ൽ എത്തി. ബാങ്കോക്ക് വില അഞ്ച് രൂപയാണ് കുറഞ്ഞത്. ടയർ കമ്പനികൾ ആഭ്യന്തര വില കൂടാതിരിക്കാൻ വിപണിയിൽ നിന്ന് വിട്ടുനിന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കും. എന്നാൽ വ്യാപാരി വിലയും റബർ ബോർഡ് വിലയും തമ്മിലുള്ള അന്തരം കിലോയ്ക്ക് എട്ട് രൂപ വരെ ഉയർന്നതിനാൽ സാധാരണ കർഷകർക്ക് ഇപ്പോഴും കാര്യമായ നേട്ടം ലഭിക്കുന്നില്ല.
കിലോയ്ക്ക് 200 രൂപ ലഭിക്കും വരെ റബർഷീറ്റ്, ലാറ്റെക്സ്, ഒട്ടുപാൽ എന്നിവയുടെ വില്പനയ്ക്കെതിരെ പ്രചാരണം
നടത്തും
വി.വി ആന്റണി
ദേശീയ പ്രസിഡന്റ്
എൻ. സി. .ആർ.പി.എസ്
കുരുമുളക് വില മുകളിലേക്ക്
ഉത്സവസീസൺ കഴിഞ്ഞിട്ടും കുരുമുളക് വില മുകളിലേക്ക് നീങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറയുന്നതിനാൽ വില ഇനിയും കൂടിയേക്കും. ശ്രീലങ്കയിലെ ഗ്രേഡ് കുറഞ്ഞ മുളകിൽ ഹൈറേഞ്ച് കുരുമുളക് കലർത്തിയാണ് വ്യാപാരികൾ വിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |