SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

ഔഡി ക്യു. 7 ബുക്കിംഗ് ആരംഭിച്ചു

audi

കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി പുതിയ ഔഡി ക്യു 7നുള്ള ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. പുതിയ ഔഡി ക്യു 7 ഔഡി ഇന്ത്യ വെബ്‌സൈറ്റ് വഴിയോ 'മൈ ഔഡി കണക്ട്' ആപ്ലിക്കേഷൻ വഴിയോ രണ്ടുലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം.

ഔറംഗബാദിലെ എസ്.എ.വി.ഡബ്ല്യു. ഐ.പി.എൽ പ്ലാന്റിൽ അസംബിൾ ചെയ്ത ഔഡി ക്യു 7 നവംബർ 28ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340 എച്ച്.പി. പവറും 500 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന മൂന്നു ലിറ്റർ വി 6 ടി.എഫ്.എസ്‌.ഐ എൻജിൻ ഉപയോഗിച്ച് പുതിയ ഔഡി ക്യു7 ന് 5.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.

ഔഡി ക്യു. 7 ഏറ്റവും മികച്ച ഉത്പന്നമാണെന്നും സെലിബ്രിറ്റികൾ ഉൾപ്പെടെ ഇഷ്ടപ്പെടുന്നതായും ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. ഔഡി ക്യു 7 ഉപയോഗിച്ച്, മെച്ചപ്പെട്ട സവിശേഷതകളും പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനും ആകർഷകമായ ലൈറ്റുകളും വാഗ്ദാനം ചെയ്യുന്നു. ഔറംഗബാദിലെ ഗ്രൂപ്പ് പ്ലാന്റിൽ ഔഡി ക്യു 7ന്റെ പ്രാദേശിക അസംബ്ലി ആരംഭിച്ചു.

സഗീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മിതോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ഔഡി ക്യു 7 ലഭ്യമാകും. സെഡാർ ബ്രൌൺ, സൈഗാ ബെയ്ജ് എന്നീ രണ്ട് കളറുകളിലാണ് ഇന്റീരിയർ. ഔഡി ഇന്ത്യ വെബ്‌സൈറ്റ് (ww.audiin), മൈ ഔഡി കണക്ട് ആപ്പ് എന്നിവ വഴി ഓൺലൈനിലൂടെ ഔഡി ക്യു 7 ബുക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

വില 88 ലക്ഷം രൂപ മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, AUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360