
തൃശൂർ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം തൃപ്രയാറിൽ ബോചെയും സിനിമാതാരം ശ്വേത മേനോനും ചേർന്ന് നിർവഹിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വൈസ് പ്രസിഡന്റ് രജനി ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു.
അർജുന അവാർഡ് ജേതാവ് സിറിൽ സി. വെള്ളൂർ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി മാനേജിംഗ് ഡയറക്‌ടർ ജിസോ ബേബി,, ചെമ്മണൂർ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ടി.കെ. തോമസ്, ബോബി ഇന്റർനാഷണൽ ഗ്രൂപ്പ് പി.ആർ.ഒ വി.കെ. ശ്രീരാമൻ, ജി.എം മാർക്കറ്റിംഗ് സി.പി.അനിൽ, പി.ആർ.ഒ എം.ജെ ജോജി തുടങ്ങിയവർ പങ്കെടുത്തു. നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |