
മൈക്രോഫിനാൻസ് രംഗത്ത് 500 കോടി രൂപ വായ്പ നൽകും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിനും 500 കോടി രൂപയുടെ സംയുക്ത വായ്പ വിതരണ പദ്ധതിക്കായി കൈകോർക്കുന്നു. അർഹരായ ഉപഭോക്താക്കൾക്ക് 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പകൾ നൽകുന്നത്. കാർഷിക, അനുബന്ധ പ്രവർത്തനങ്ങളിലും വരുമാനമുണ്ടാക്കുന്ന മറ്റ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കാണ് വായ്പ ലഭ്യമാക്കുന്നത്. നിലവിൽ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിൻ ഗ്രാമീണ സംരംഭകർക്ക് സേവനങ്ങൾ നൽകുന്നുണ്ട്.
രാജ്യവ്യാപകമായി സേവനങ്ങൾ വിപുലീകരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്. എസ്.ബി.ഐയുമായുള്ള സഹകരണത്തിലൂടെ കുറഞ്ഞ പലിശ നിരക്കിൽ താങ്ങാവുന്ന വിധത്തിൽ വായ്പകൾ ലഭിക്കും.എസ്.ബി.ഐമായുള്ള സവിശേഷമായ സഹകരണത്തിലൂടെ വനിതാ സംരംഭകർക്ക് താങ്ങാവുന്ന പലിശയിൽ വായ്പകൾ ലഭ്യമാക്കാനാകുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സി.ഇ.ഒ സദാഫ് സയീദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |