SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

ആറ് ലക്ഷം കാർ വിൽപ്പനയുമായി ടാറ്റ ടിയാഗോ

tiago

കൊച്ചി: ആഭ്യന്തര വിപണിയിൽ ആറ് ലക്ഷം കാറുകളുടെ വിൽപ്പന നേടി ടാറ്റ ടിയാഗോ ചരിത്ര നേട്ടമുണ്ടാക്കി. 2022ൽ സി.എൻ.ജി വേരിയന്റും 2023ൽ ഇലക്ട്രിക് വേർഷനും പുറത്തിറക്കിയാണ് ടിയാഗോ വിൽപ്പനയിൽ ചരിത്ര മുന്നേറ്റമുണ്ടാക്കിയത്. എട്ടര വർഷത്തിനിടെയാണ് ഇത്രയും വലിയ വിൽപ്പന ടാറ്റ ടിയാഗോ നേടിയത്. ആഗസ്‌റ്റ് മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ടാറ്റ ടിയാഗോ പ്രതിദിനം 151 വാഹനങ്ങളാണ് വിറ്റഴിച്ചത്.

വാണിജ്യ വാഹന വിൽപ്പന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടാറ്റ മോട്ടോഴ്‌സ് കാർ വിപണിയിൽ സജീവമായത് ടിയാഗോ മോഡലുമായാണ്. ആധുനിക സൗകര്യങ്ങളോടൊപ്പം മികച്ച സുരക്ഷാ റേറ്റിംഗും ടിയാഗോയെ വിപണിയിലെ വലിയ താരമായി ഉയർത്തി. തുടക്കത്തിൽ 3.39 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായാണ് ടിയാഗോ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയത്. മാരുതി സിലേറിയോ, ഹ്യുണ്ടായ് ഐ10 എന്നിവയുമായാണ് ടിയാഗോ മത്സരിച്ചത്.

വിൽപ്പന നേട്ടങ്ങൾ

വിൽപ്പന നേടിയ കാലയളവ്

ഒരു ലക്ഷം യൂണിറ്റ് 18 മാസം

രണ്ട് ലക്ഷം യൂണിറ്റ് 16 മാസം

മൂന്ന് ലക്ഷം യൂണിറ്റ് 19 മാസം

നാല് ലക്ഷം യൂണിറ്റ് 19 മാസം

അഞ്ച് ലക്ഷം യൂണിറ്റ് 15 മാസം

ആറ് ലക്ഷം യൂണിറ്റ് 16 മാസം

ഇപ്പോഴത്തെ വില

ടിയാഗോയുടെ വിവിധ മോഡലുകളുടെ വില നിലവിൽ അഞ്ച് ലക്ഷം രൂപ മുതൽ 8.75 ലക്ഷം രൂപ വരെയാണ് വില

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360