SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

കോർപ്പറേറ്റ് ബാങ്കിംഗിൽ വൻ മാറ്റങ്ങളുമായി ഫെഡറൽ ബാങ്ക് ഫെഡ് വൺ

fb

കൊച്ചി: കോർപ്പറേറ്റ് ബാങ്കിംഗ് രംഗത്തെ ഡിജിറ്റൽവൽക്കരണത്തിന് ശക്തി പകർന്ന് ഫെഡറൽ ബാങ്ക് ഫെഡ് വൺ വിജയകരമായി അവതരിപ്പിച്ചു. ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ അത്യാധുനിക ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫിൻആക്‌സിയയാണ് ഫെഡറൽ ബാങ്ക് നടപ്പാക്കുന്നത്. കോർപ്പറേറ്റ്, എസ്.എം.ഇ ഇടപാടുകാർക്ക് ലഭിക്കുന്ന സേവനങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകും. പത്ത് മാസത്തെ വിപുലമായ ഒരുക്കങ്ങളിലൂടെയാണ് ഫെഡ് വൺ സംവിധാനം നടപ്പായത്. ഇടപാടുകാർക്ക് അതിവേഗത്തിലുള്ള നവീന സാമ്പത്തിക സേവനങ്ങൾ നൽകാനും വിപണിയിലെ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താനും പുതിയ സാങ്കേതികവിദ്യ സഹായിക്കും.

ഉപഭോക്തൃ കേന്ദ്രീകൃതമായ ഡിജിറ്റൽ സേവനങ്ങളിലാണ് ബാങ്കിംഗിന്റെ ഭാവിയെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360