SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

ആ​കു​ല​ത​കളിൽ ​ ​ വലഞ്ഞ് ധ​ന​ ​വി​പ​ണി

share

ഓഹരിയും രൂപയും അടിതെറ്റി താഴേക്ക്

കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആകുലതകൾ ശക്തമാക്കി ഓഹരി വിപണിയും രൂപയും കനത്ത തിരിച്ചടി നേരിടുന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളും ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന തളർച്ചയുമാണ് ഓഹരികൾക്കും രൂപയ്ക്കും സമ്മർദ്ദം സൃഷ്‌ടിക്കുന്നത്. റെക്കാഡ് ഉയരത്തിൽ നിന്ന് രണ്ട് മാസത്തിനിടെ മുഖ്യ ഓഹരി സൂചികകൾ പത്ത് ശതമാനം പോയിന്റാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ റെക്കാഡ് താഴ്ചയായ 85.97 വരെ ഇടിഞ്ഞു.

ആഭ്യന്തര നിക്ഷേപകർ ആവേശത്തോടെ പണം ഒഴുക്കുമ്പോഴും ഓഹരി വിപണി തുടർച്ചയായി തകരുകയാണ്. ഡിസംബറിൽ ചെറുകിട നിക്ഷേപകർ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) വിപണിയിൽ റെക്കാഡ് തുകയായ 26,459 കോടി രൂപ ലഭ്യമാക്കിയെങ്കിലും മുൻനിര ഓഹരികളുടെ ഉൾപ്പെടെ വില കുത്തനെ ഇടിഞ്ഞിരുന്നു. പ്രാരംഭ ഓഹരി വില്പനകളിലേക്കാണ് എസ്.ഐ.പി നിക്ഷേപം കൂടുതലും ഒഴുകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 86ന് തൊട്ടടുത്ത്

1. അമേരിക്കയിൽ പലിശ കാര്യമായി കുറയില്ലെന്ന് വ്യക്തമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഓഹരികൾ വിറ്റുമാറി പണം തിരിച്ചുകൊണ്ടുപോകുകയാണ്

2. യു.എസ് ബാേണ്ടുകളുടെയും ഡോളറിന്റെയും മൂല്യവർദ്ധനയും രൂപയ്ക്ക് കനത്ത വില്പന സമ്മർദ്ദം സൃഷ്‌ടിക്കുന്നു. തുടർച്ചയായ പത്താം വാരമാണ് ഡോളറിനെതിരെ രൂപ നഷ്‌ടം നേരിടുന്നത്

3. ഒക്‌ടോബർ മുതൽ ഡിസംബർ വരെ രാജ്യത്തെ മുൻനിര കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും ഗണ്യമായ ഇടവുണ്ടാകുമെന്ന ആശങ്കകളും ഓഹരി വിപണിക്ക് തിരിച്ചടിയായി

4. ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റായി അധികാരത്തിലെത്തുന്ന ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കുന്നു

നിലയുറക്കാതെ ഓഹരി വിപണി

തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. സെൻസെക്സ് 241.30 പോയിന്റ് നഷ്‌ടവുമായി 77,378.91ൽ അവസാനിച്ചു. നിഫ്‌റ്റി 95 പോയിന്റ് ഇടിഞ്ഞ് 23,431.50ൽ എത്തി. ധനകാര്യ, ഉൗർജ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത വില്പന സമ്മർദ്ദം നേരിട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360