SignIn
Kerala Kaumudi Online
Friday, 23 October 2026 7.07 AM IST

സൈലം എക്‌സലൻസിയ അവാർഡ്‌സ് ഫെബ്രുവരി ആറിന് കൊച്ചിയിൽ

xylem

കോഴിക്കോട്: കേരളത്തിലെ പ്രീമിയർ കൊമേഴ്‌സ് സ്റ്റുഡന്റ്‌സ് അവാർഡ് സെറിമണിയായ സൈലം എക്‌സലൻസിയ അവാർഡ്‌സ് 'ടു കെ. 25"​ ഫെബ്രുവരി ആറിന് ഇടപ്പള്ളി ട്രിനിറ്റ കാസ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകളായ സി.എ, എ.സി.സി.എ, സി.എം.എ ഇന്ത്യ, സി.എം.എ യു.എസ്.എ തുടങ്ങിയ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങാണിത്. ഒരു വർഷത്തിനിടെ കൊമേഴ്‌സ് പ്രൊഫഷണൽ കോച്ചിംഗ് രംഗത്ത് മികച്ച മുന്നേറ്റമാണ് സൈലം ലേണിംഗ് നടത്തിയത്.

സി.എയിൽ നാഷണൽ ടോപ്പറും എ.സി.സി.എയിൽ ഒൻപത് ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ റാങ്ക് ജേതാക്കളും സി.എം.എയിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ നാല് വിദ്യാർത്ഥികളും വിവിധ സ്‌കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുമടക്കം ചടങ്ങിൽ ഉപഹാരങ്ങൾ ഏറ്റുവാങ്ങും.

സിനിമാതാരം അനശ്വര രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. സൈലം സി.ഇ.ഒ ഡോ. അനന്തു എസ്, സൈലം ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ, എ.സി.സി.എ റിലേഷൻഷിപ്പ് മാനേജർ റോയ്സ്റ്റൺ എബനേസർ എന്നിവർ പങ്കെടുക്കും.

രണ്ടായിരത്തോളം വിദ്യാർത്ഥികളും കൊമേഴ്‌സ് പ്രൊഫഷണൽസും പങ്കെടുക്കുന്ന ചടങ്ങിൽ ഉറുമി മ്യൂസിക് ബാൻഡിന്റെ പെർഫോമൻസും ഉണ്ടാകും. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360