SignIn
Kerala Kaumudi Online
Friday, 23 October 2026 7.07 AM IST

മൈജിയിൽ ഫന്റാസ്റ്റിക് ഫെബ്രുവരിക്ക് തുടക്കം

myg

കോഴിക്കോട്: മൊബൈൽ ഫോൺ ബ്രാൻഡുകൾക്ക് ആകർഷകവും വ്യത്യസ്തവുമായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി മൈജിയുടെ ഫന്റാസ്റ്റിക് ഫെബ്രുവരി തുടങ്ങി. മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഫെബ്രുവരി 28 വരെയുള്ള ഓഫറിൽ സ്മാർട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ചോയ്‌സ്, കൂടുതൽ വിലക്കുറവ്, ഏറ്റവും കുറഞ്ഞ ഇ.എം.ഐ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ഇതിലൂടെ പ്രയോജനപ്പെടുത്താം.

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയങ്കരമായ ഐഫോൺ 15, 16, ഐപാഡ് എന്നിവ വിലയിളവോടെ വാങ്ങാം. ഇതോടൊപ്പം ഈയിടെ വിപണിയിലെത്തിയ സാംസംഗ് ഗാലക്‌സി എസ് 25 ബുക്ക് ചെയ്യാനും അവസരമുണ്ട്.

ഗാഡ്‌ജെറ്റ് മോഷണം, താഴെ വീണ് പൊട്ടുക, വെള്ളത്തിൽ വീണ് കേടാകുക തുടങ്ങിയ സന്ദർഭങ്ങളിൽ ഒരു ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനുമുണ്ട്. ടി.വി.എസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐ.ഡി.എഫ്‌.സി ഫസ്റ്റ് ബാങ്ക്, എച്ച്.ഡി.ബി ഫിനാൻഷ്യൽ , എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ വാങ്ങുന്നതിന് സൂപ്പർ ഇ.എം.ഐ സൗകര്യം ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360