
കൊച്ചി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര തീരുവ യുദ്ധം ശക്തമാക്കിയതോടെ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം
റെക്കാഡ് ഇടിവിൽ. 87.28 വരെ ഇടിഞ്ഞു. വ്യാപാരാന്ത്യം റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ രൂപ നില മെച്ചപ്പെടുത്തി 87.18ൽ അവസാനിച്ചു. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് ട്രംപ് തീരുവ വർദ്ധിപ്പിച്ചതോടെ ഡോളർ കരുത്താർജ്ജിച്ചതാണ് തിരിച്ചടിയായത്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ചതും രൂപയ്ക്ക് സമ്മർദ്ദം കൂട്ടി. ട്രംപിന്റെ നടപടികൾ അഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാക്കും. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ വിലക്കയറ്റ ഭീഷണി ശക്തമാക്കും. വ്യാപാര കമ്മി ഉയരാനും ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |