SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

ധനലക്ഷ്മി ബാങ്കിന് 19.85 കോടിയുടെ ലാഭം

dhanalaxmi

തൃശൂർ: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 19.85 കോടി രൂപയിലെത്തി. 26.58 കോടിയാണ് പ്രവർത്തന ലാഭം. പലിശ വരുമാനത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 8.73 ശതമാനം വർദ്ധനയുണ്ട്. പലിശയിതര വരുമാനത്തിൽ 18.21 ശതമാനം വാർഷിക വളർച്ച നേടി.

മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 7.26 ശതമാനം വളർച്ചയോടെ 24,654 കോടിയിൽ നിന്നും 26,443 കോടിയായി. മൊത്തം നിക്ഷേപം 5.08 ശതമാനം ഉയർന്ന് 15,068 കോടിയായി. സ്വർണവായ്പ 32.82 ശതമാനം ഉയർന്നു. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം 75.49 ശതമാനമായി ഉയർന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 3.53 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.86 ശതമാനമായും കുറഞ്ഞു.


ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ഫലം പ്രോത്സാഹനജനകമാണ്. ബാങ്കിന് എല്ലാ സാമ്പത്തികാടിസ്ഥാന ഘടകങ്ങളിലും പുരോഗതി കൈവരിക്കാനായി.

കെ.കെ.അജിത് കുമാർ
മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360