
ചെന്നൈ: എസ്.എൻ.ഡി.പി ചെന്നൈ യൂണിയനും ശ്രീനാരായണഗുരു ചാരിറ്റബിറ്റബിൾ ട്രസ്റ്റും ചേർന്ന് ചെന്നൈ ഒൽകോ സ്കൂളിൽ ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും പ്രൊഫഷണലുകളും സാമൂഹിക ആക്ടിവിസ്റ്റുകളും ഉൾപ്പെടെ രണ്ടായിരം പേർ മാരത്തോണിൽ പങ്കെടുത്തു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ബൈജു ഗോപാലനും സിംസ് ആശുപത്രി ചീഫ് ഓപ്പറേഷൻ ഓഫീസർ സൂരജും ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്തു, മൂന്ന്, അഞ്ച്, പത്ത് കിലോമീറ്ററുകളിലുള്ള വിഭാഗങ്ങളിലാണ് മാരത്തോൺ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |