SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

വൈബ്രന്റ് ബിൽഡ്‌കോൺ എക്‌സ്‌പോ റോഡ്‌ഷോ നാളെ കൊച്ചിയിൽ

vibrant

പ്രദർശനം ഏപ്രിൽ 13 മുതൽ 15 വരെ ന്യൂഡൽഹിയിൽ

കൊച്ചി: കെട്ടിട നിർമാണ ഉത്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിനും വിദേശ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും നൂതന നിർമ്മാണ സാമഗ്രികളുടെ പ്രദർശനത്തിനും ലക്ഷ്യമിട്ട് ന്യൂഡൽഹിയിൽ ഏപ്രിൽ 13മുതൽ 16വരെ 'വൈബ്രന്റ് ബിൽഡ്‌കോൺ 2025' എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി കൊച്ചിയിൽ നാളെ റോഡ്‌ഷോ സംഘടിപ്പിക്കും. കെട്ടിടങ്ങൾക്ക് ആവിശ്യമായ നിർമ്മാണ സാമഗ്രികളുടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) ആഗോള ബിസിനസ് വിപണിയുമായി ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് വൈബ്രന്റ് ബിൽഡ്‌കോൺ ഒരുക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത ആർക്കിടെക്റ്റുകൾ, ബിൽഡർമാർ, ഇന്റീരിയർ ഡിസൈനർമാർ, പ്രൊഫഷണലുകൾ എന്നിവർ എക്‌സ്‌പോയുടെ ഭാഗമാകും. സുസ്ഥിരത, നവീകരണം, ഡിജിറ്റലൈസേഷൻ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള വൈബ്രന്റ് ബിൽഡ്‌കോൺ 2025 എക്‌സ്‌പോ, സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് നടത്തുന്നത്. പ്രാദേശിക ബിസിനസ് സാദ്ധ്യതകളെക്കുറിച്ചും വിപണന മേഖലകളെ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് റോഡ്‌ഷോ സംഘടിപ്പിക്കുന്നത്.

സെറാമിക്, ടൈലുകൾ, സാനിട്ടറി വെയറുകൾ, മാർബിൾ, കല്ല്, ഗ്രാനൈറ്റ്, ഹാർഡ്‌വെയർ, ബാത്ത് ഫിറ്റിംഗുകൾ, സിങ്ക്, പൈപ്പ്, പ്ലൈവുഡ്, ലാമിനേറ്റുകൾ, ഫ്‌ളോറിംഗ്, തടി, പെയിന്റിംഗുകൾ, ജിപ്‌സം ബോർഡ്, പശ, രാസവസ്തുക്കൾ, വിൻഡോ , വാതിലുകൾ എന്നിങ്ങനെ ഒരു കെട്ടിടത്തിനാവശ്യമായ നിർമാണ ഉപകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പോയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360