
കൊച്ചി: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്മെന്റുകൾക്ക് അര ശതമാനം മുതൽ ഒരു ശതമാനം വരെ തുക ഗൂഗിൾ പേ ചാർജ് ഈടാക്കും. പാചക വാതകം, വൈദ്യുതി, വെള്ളം എന്നിവയുടെ യൂട്ടിലിറ്റി ബില്ലുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അടക്കുമ്പോഴാണ് പ്രോസംസിംഗ് ചാർജ് ബാധകമാകുന്നത്. ഇതിനൊടൊപ്പം ചരക്ക് സേവന നികുതിയും നൽകണം. രാജ്യത്തെ ഏറ്റവും വലിയ യു.പി.ഐ സംവിധാനമായ ഫോൺപേ ഇത്തരം ഇടപാടുകൾക്ക് നിലവിൽ ഫീ ഈടാക്കുന്നുണ്ട്.
അതേസമയം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യു.പി.ഐ സംവിധാനം ഉപയോഗിക്കുന്നവർക്ക് യാതൊരു ഫീയും നൽകേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |