
ഊബർ ഓട്ടോകളിൽ നിരക്ക് ഇനി ഡ്രൈവർ പറയും
കൊച്ചി: ഊബർ ഓട്ടോറിക്ഷകളിലെ യാത്രാനിരക്ക് ഇനി ഡ്രൈവർ തീരുമാനിക്കും. ഡ്രൈവറിൽ നിന്ന് കമ്മിഷൻ ഈടാക്കുന്നത് ഊബർ അവസാനിപ്പിച്ചതോടെയാണ് ഈ മാറ്റം. യാത്രാക്കൂലി പണമായോ യു.പി.ഐ മുഖേനയോ ഡ്രൈവർക്ക് നേരിട്ട് നൽകണം. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യമറിയിച്ചത്.
ഊബർ ആപ്പിൽ തുക കാണിക്കുമെങ്കിലും ഡ്രൈവർക്ക് വ്യത്യാസം വരുത്താം. കമ്മിഷന് പകരം ഡ്രൈവർ പ്രതിമാസം നിശ്ചിത തുക ഊബറിന് നൽകണം. യാത്രകളിലെ ജി.എസ്.ടി സംബന്ധിച്ച അവ്യക്തതയും സബ്‌സ്‌ക്രിപ്ഷൻ മോഡൽ പിന്തുടരുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളുമായുള്ള മത്സരവും കണക്കിലെടുത്താണ് പുതിയ തീരുമാനം.
തർക്കം കൂടും
ഓട്ടോക്കൂലി സന്ദേശമായി അറിയിക്കുമെങ്കിലും തർക്കമുണ്ടായാൽ കക്ഷിയാകില്ലെന്നും ഊബർ വ്യക്തമാക്കി. യാത്രക്കാരന്റെ സുരക്ഷ മാത്രമാകും കമ്പനി ഉറപ്പുവരുത്തുക. അതിനാൽ യാത്രക്കാരും ഓട്ടോക്കാരുമായി തർക്കം കൂടാനിടയുണ്ട്.
ബുക്കിംഗ് മാത്രം
ഊബറിൽ ബുക്കിംഗ് മാത്രമേ സാധിക്കൂ
ആപ്പിൽ കാണിക്കുന്ന തുകയിൽ ഡ്രൈവർക്ക് വ്യത്യാസം വരുത്താം
യാത്രാക്കൂലി പണമായോ യു.പി.ഐ മുഖേനയോ നൽകണമെന്ന സന്ദേശമുണ്ടാകും
ക്യാൻസലേഷൻ ചാർജില്ല
ബുക്ക് ചെയ്യുമ്പോൾ തടസം നേരിട്ടാൽ;
1) പെയ്‌മെന്റ് മെത്തേഡ് ക്യാഷെന്ന് നൽകുക
2) സ്‌ക്രീനിലെ ഊബർ ബാലൻസ് എന്നത് ഓഫാക്കുക
പണം തിരിച്ചു നൽകില്ല
പണം മടക്കി നൽകില്ല
ട്രിപ്പിന് ജി.എസ്.ടി ഉണ്ടാകില്ല
തർക്കമുണ്ടായാൽ ഊബർ ശുപാർശ ചെയ്ത നിരക്കിന്റെ സ്‌ക്രീൻഷോട്ട് ഹാജരാക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |