SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

കർണാടക പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

professional-course

ഫെബ്രുവരി 24 വരെ അപേക്ഷ സ്വീകരിക്കും

കൊച്ചി: മെഡിക്കൽ, എൻജിനീയറിംഗ്, ആയുഷ് ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ, ഫാർമസി തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിൽ കർണാടകയിൽ പ്രവേശനം നേടാനുള്ള കെ.സി.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഫെബ്രുവരി 24ന് അവസാനിക്കും.
കർണാടകയിലെ സർക്കാർ, സ്വകാര്യ കോളേജുകളിൽ ഈ കോഴ്‌സുകൾക്ക് ചേരുന്നതിന് കഴിഞ്ഞ വർഷം മുതൽ മാനേജ്‌മെന്റ് സീറ്റിലുൾപ്പെടെ പ്രവേശന പരീക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. കർണാടകയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 24ന് മുമ്പായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കെ.സി.ഇ.ടി. പരീക്ഷ ഏപ്രിൽ 16, 17, 18 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
രജിസ്‌ട്രേഷനും കർണാടക അഡ്മിഷനും സംബന്ധിച്ചറിയാൻ എറണാകുളം വടക്കൻ പറവൂരിലെ ബി.കെ സ്‌ക്വയർ ഇന്റർനാഷണൽ എഡ്യൂക്കേഷണൽ ആൻഡ് സ്റ്റഡി എബ്രോഡിന്റെ ബാംഗ്ലൂർ അഡ്‌മിഷൻ ഹെൽപ്പ് ലൈൻ നമ്പറായ 9567594381ൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360