
വലിയ പൊതുമേഖല ബാങ്കിനുള്ള അവാർഡ് ബാങ്ക് ഒഫ് ബറോഡയ്‌ക്ക്
കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരളയുടെ (എസ്.എഫ്.ബി.സി.കെ) ബിസിനസ് മാൻ ഒഫ് ദ ഇയർ 2024 പുരസ്‌ക്കാരം ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസിന് ഫെബ്രുവരി 23ന് കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് സമർപ്പിക്കും.
ആഗോള ട്രാവൽ, ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് മേഖലയിലെ മികച്ച കമ്പനിയായി ഐ.ബി.എസിനെ വളർത്തിയതിലുള്ള അംഗീകാരമാണ് പുരസ്‌ക്കാരമെന്ന് എസ്.എഫ്.ബി.സി.കെ സമിതി വിലയിരുത്തി. പൊതുമേഖല ദേശസാൽകൃത ബാങ്കിനുള്ള (വലിയ വിഭാഗം) ബാങ്കിംഗ് എക്‌സലൻസ് അവാർഡിന് ബാങ്ക് ഒഫ് ബറോഡ അർഹമായി. ചെറുകിട ബാങ്കുകളിൽ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര മികവിനുള്ള പുരസ്‌കാരം നേടി.
എൻജിനീയറിംഗ് രംഗത്തെ തുടക്കക്കാരായി 55 പേരുമായി 1997ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഐ.ബി.എസ് ലോക ട്രാവൽ വ്യവസായത്തിലെ മുൻനിര കമ്പനിയാണ്. 35 രാജ്യങ്ങളിൽ 5,000ലധികം പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |