
കൊച്ചി: ഭക്ഷ്യോത്പന്ന നിർമ്മാതാക്കളായ ഡബിൾ ഹോഴ്സിന്റെ ഗെറ്റ്എവേ ക്യാമ്പയിൻ സീസൺ രണ്ടിന്റെ സമാപനവും പ്രീമിയം ബ്രാൻഡായ ഐ.പി.എം വടിമട്ട അരിയുടെ ലോഞ്ചും കൊച്ചിയിൽ നടന്നു. എറണാകുളം ഗോൾഡൻതാജ് വിവാന്റയിൽ നടന്ന ചടങ്ങിൽ ഐ.പി.എം വടിമട്ട അരി ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസിഡറായ നടി മംമ്ത മോഹൻദാസും ഡബിൾ ഹോഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്ന് പുറത്തിറക്കി.
'നൂതനവും ഉയർന്ന നിലവാരമുള്ളതുമായ ഉത്പ്പന്നങ്ങൾ വികസിപ്പിച്ച് ഉപഭോക്താക്കളുമായുള്ള ബന്ധം ദൃഢമായി കാത്തുസൂക്ഷിക്കാൻ ഡബിൾ ഹോഴ്സ് എല്ലാക്കാലത്തും പ്രതിജ്ഞാബദ്ധരാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു". ശേഷം ഗെറ്റ്എവേ സീസൺ ടു വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എറണാകുളം സ്വദേശിനിയായ സന്ധ്യ കലാധരൻ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ സ്വന്തമാക്കി. എറണാകുളം സ്വദേശിയായ വിനീഷാണ് സിംഗപ്പൂർ യാത്രയുടെ വിജയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |